
ഏഥൻസ്: ഗ്രീസിന്റെ പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോറ്റാക്കീസ് ഫെബ്രുവരി മൂന്നാം വാരം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മോദി കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രീസ് സന്ദർശിച്ചിരുന്നു. നീണ്ട 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തിയത്. ഇരുരാജ്യങ്ങൾക്കുമിടെയിലെ ഉഭയകക്ഷി വ്യാപാര ബന്ധം 2030ഓടെ ഇരട്ടിയാക്കാൻ മോദിയും കിരിയാകോസും ധാരണയിലെത്തിയിരുന്നു.