
തിരുവനന്തപുരം:കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി എല്ലാ വർഷവും നൽകി വരുന്ന സി.എച്ച്. മുഹമ്മദ് കോയ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഡോ.എം.എസ്.മൗലവി എന്നിവരുടെ പേരുകളിലുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എക്കാണ് സി.എച്ച് പുരസ്‌കാരം.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അവാർഡിന് വിദ്യാഭ്യാസ വിചക്ഷണൻ എൻ.എ.അബൂബക്കർ ഹാജി അർഹനായി.
ഡോ.എം.എസ്.മൗലവി സ്മാരക സ്മരണാ അവാർഡ് കെ.അബ്ദുൽ മജീദിന് നൽകും.
കാസർകോട്ട് ഫെബ്രുവരി 6ന് നടക്കുന്ന കെ.എ.എം.എ സംസ്ഥാന സമ്മേളനത്തിൽ അവാർഡുകൾ സമർപ്പിക്കുമെന്ന് കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമിമുദ്ദീൻ അറിയിച്ചു.