
ചിറയിൻകീഴ്: പ്രവാസി വിശ്വകർമ്മ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടയ്ക്കാട്, പന്തുവിളയിൽ ചേർന്ന യോഗം പ്രസിഡന്റ് ശശിധരൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ പ്രവാസി വിശ്വകർമ്മ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ.ബി.രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
സർക്കാർ തലത്തിൽ വിശ്വകർമ്മജർക്ക് അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും മരാമത്ത് പണികളിൽ വിശ്വകർമ്മ സമുദായത്തിന് 50 ശതമാനം സംവരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വിജയകുമാർ മേൽവെട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി അനുരുദ്ധൻ കല്ലമ്പലം, ജില്ലാ കോ ഓർഡിനേറ്റർ സത്യശീലൻ വർക്കല, വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജില്ലാ ട്രഷറർ ജ്യോതിഷ് കുമാർ, ജില്ല വനിത കോ ഓർഡിനേറ്റർ സനിതകുമാരി, വർക്കല താലൂക്ക് സെക്രട്ടറി രാജു, ട്രഷറർ ഇന്ദു, രമ്യ, ജയലത, ദിനേശൻ, തുടങ്ങിയവർ സംസാരിച്ചു. അഭിരാമി സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു.