unni-mukundan

കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ നാളെ നടക്കാനിരിക്കെ നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. അയോദ്ധ്യയിലെ ചടങ്ങിനെ കുറിച്ച് ഓര്‍ക്കുന്നത് തനിക്ക് വലിയ സന്തോഷവും ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദവും സമ്മാനിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

എന്റെ ഭഗവാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ജയ്ശ്രീറാം. ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്നും താരം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ജനുവരി 22ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഇതായിരുന്നു കുറിപ്പ്