
ശംഖുംമുഖം: നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി വിദേശത്തേക്ക് പോകാനെത്തിയ റഷ്യൻ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. കെയ്ഡിയോ കാർമ്മയാണ് (52) പിടിയിലായത്. ഇന്ത്യ ഗവൺമെന്റിന്റെ അനുമതിപത്രമില്ലാതെ രാജ്യത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ഇറേഡിയം സാറ്റ്ലൈറ്റ് ഫോണാണ് ഇയാളുടെ കൈയിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള ഖത്തർ എയർവേഴ്സിൽ പോകാനെത്തിയ യാത്രക്കരനായിരുന്നു ഇയാൾ. 'എമിഗ്രേഷൻ പരിശോധയ്ക്ക് മുൻപ് ലഗേജുകൾ സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ലഗേജിനുള്ളിൽ സാറ്റ്ലൈറ്റ് ഫോൺ കണ്ടത്. തുടർന്ന് യാത്ര തടഞ്ഞ അധികൃതർ ഇയാളെ വലിയതുറ പൊലീസിന് കൈമാറി. പൊലീസ് നടപടികൾക്ക് ശേഷം പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി.