pocso

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി 16നാണ് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനാദ്ധ്യാപകന്‍ പീഡിപ്പിച്ചത്. ട്യൂഷന് പോകാനായി സ്‌കൂളില്‍ കാത്തിരുന്ന സമയത്താണ് പീഡനം നടന്നത്.

സംഭവത്തിന് ശേഷം സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച് ഭയന്നിരുന്ന കുട്ടികളോട് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിന്പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് എത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.