
ഹോംഗ്കോംഗ് : ഏഷ്യൻ മാരത്തോൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി മാൻ സിംഗ്. ഇന്നലെ ഹോംഗ് കോംഗിൽ നടന്ന മത്സരത്തിൽ പേഴ്സണൽ ബെസ്റ്റായ രണ്ട് മണിക്കൂർ 14 മിനിട്ട് 19 സെക്കൻഡ് എന്ന സമയത്തിൽ ഫിനിഷ് ചെയ്താണ് 36കാരനായ മാൻ സിംഗ് ഒന്നാമനായത്. കഴിഞ്ഞ വർഷം നടന്ന മുംബയ് മാരത്തോണിൽ 11-ാം സ്ഥാനത്തെത്തിയിരുന്ന താരമാണ് മാൻ സിംഗ്. ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ എട്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാൻ മാൻ സിംഗിന് കഴിഞ്ഞില്ല.
2017ൽ മലയാളിയായ ടി .ഗോപിയാണ് ഏഷ്യൻ മാരത്തോണിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനായത്.