myanmar

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ കേന്ദ്രം ഉടൻ മതിൽ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതോടെ ഇന്ത്യ- മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്പരം കടക്കാൻ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്.എം.ആർ) അവസാനിക്കും.