
ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം തമിഴ്നാട് സർക്കാർ നിരോധിച്ചെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെ തടയുകയാണെന്നും ആരോപിച്ചു. ഡി.എം.കെ യൂത്ത് കോൺഫറൻസിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ പ്രതികരിച്ചു.