
ആമയും മുയലും തമ്മില്‍ ഓട്ടമത്സരം നടത്തിയ കഥ കുട്ടിക്കാലത്ത് കേട്ടിട്ടില്ലേ? മുയല്‍ ഉറങ്ങിപ്പോയത് കൊണ്ടാണ് ആമ ആ മത്സരത്തില്‍ വിജയിച്ചതെന്നല്ലേ നാമെല്ലാം കേട്ടിട്ടുള്ളത്. പക്ഷേ അത് സത്യമായിരുന്നോ? യഥാര്‍ത്ഥത്തില്‍ അന്ന് ശരിക്കും മുയലിനെ ഓടി തോല്‍പ്പിച്ചതാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.
മുയലിനെ ആമ ഓടി തോല്‍പ്പിച്ചതാണോ അല്ലയൊ എന്ന വിഷയം തത്കാലം അവിടെ നില്‍ക്കട്ടെ. ആമയെന്ന് കേട്ടാല്‍ വലിയ പുറംതോടും ചുമന്ന് ഏന്തി വലിഞ്ഞ് മെല്ലെ മെല്ലെ നടന്നുനീങ്ങുന്ന ജീവിയാണെന്ന് കരുതുന്നവര്‍ ഈ വീഡിയോ കണ്ട് നോക്കൂ.
സോഷ്യല്‍ മീഡിയില്‍ വരുന്ന എല്ലാം കണ്ണും പൂട്ടി വിശ്വസിക്കാന്‍ കഴിയില്ലെന്നത് കൂടി ഓര്‍ക്കുമല്ലോ. ഡീപ്പ് ഫേക്കും എഡിറ്റിംഗ് സിംഹങ്ങളും അരങ്ങുവാഴുന്ന കാലത്ത് ഈ ആമയുടെ ബോള്‍ട്ട് സ്‌റ്റൈലിലെ ഓട്ടം ഒര്‍ജിനലാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണവും കുറവല്ല.