d

ന്യൂ​​​ഡ​​​ൽ​​​ഹി​​​ ​​​:​​​ ​​​ ​ബി​ൽ​ക്കീ​സ് ​ബാ​നു​ ​കേ​സി​ലെ​ 11​ ​പ്ര​തി​ക​ളും​ ​കീ​ഴ​ട​ങ്ങി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി 11. 45ഓടെ ​ ​ഗോ​ധ്ര​ ​സ​ബ് ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ക്ക് ​മു​മ്പാ​കെ​യാ​ണ് പ്രതികൾ ​കീ​ഴ​ട​ങ്ങി​യ​ത്.​ ​കീ​​​ഴ​​​ട​​​ങ്ങാ​​​ൻ​​​ ​​​സ​​​മ​​​യം​​​ ​​​തേ​​​ടി​​​ ​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ച്ച​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​ത​​​ള്ളി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​യാ​യി​രു​ന്നു​ ​കീ​ഴ​ട​ങ്ങാ​ൻ​ ​കോ​ട​തി​ ​അ​നു​വ​ദി​ച്ച​ ​അ​വ​സാ​ന​ ​ദി​വ​സം.​ ​അ​ർ​ദ്ധ​രാ​ത്രി​ക്ക് ​തൊ​ട്ടു​മു​മ്പ് ​ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ​പ്ര​തി​ക​ൾ​ ​ജ​യി​ലി​ലെ​ത്തി​യ​ത്.​ ​പ്ര​തി​ക​ളെ​ല്ലാ​വ​രും​ ​ കീഴടങ്ങിയതായി പൊ​ലീ​സ് ​അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​ശ്നം,​ ​മാ​താ​പി​താ​ക്ക​ളെ​ ​ശു​ശ്രൂ​ഷി​ക്ക​ൽ,​ ​വി​ള​വെ​ടു​പ്പ്,​ ​കു​ടും​ബ​ത്തി​ലെ​ ​വി​വാ​ഹം​ ​തു​ട​ങ്ങി​യ​ ​കാ​ര​ണ​ങ്ങ​ളാ​ണ് ​കീ​ഴ​ട​ങ്ങ​ലി​ന് ​സ​മ​യം​ ​ചോ​ദി​ച്ചു​ ​കൊ​ണ്ട് ​കു​റ്റ​വാ​ളി​ക​ൾ​ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ​ ​ഈ​ ​കാ​ര​ണ​ങ്ങ​ളി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്ന​ ​നി​ല​പാ​ടാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ബി.​വി.​ ​നാ​ഗ​ര​ത്ന,​ ​ഉ​ജ്ജ​ൽ​ ​ഭു​യാ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​സ്വീ​ക​രി​ച്ച​ത്.​ ​സ​മ​യം​ ​അ​നു​വ​ദി​ക്കാ​ൻ​ ​ന്യാ​യ​മാ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​ഇ​ല്ലെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.


ബി​ൽ​ക്കി​സ് ​ബാ​നു​വി​നെ​ ​കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും,​ ​മൂ​ന്ന​ര​ ​വ​യ​സു​ള്ള​ ​പെ​ൺ​കു​ഞ്ഞി​നെ​ ​അ​ട​ക്കം​ 14​ ​പേ​രെ​ ​കൊ​ല​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ജീ​വ​പ​ര്യ​ന്തം​ ​ക​ഠി​ന​ത​ട​വാ​ണ് 11​ ​പേ​ർ​ക്കും​ ​ഗ്രേ​റ്റ​ർ​ ​മും​ബ​യി​ലെ​ ​പ്ര​ത്യേ​ക​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​വി​ധി​ച്ച​ത്.​ 2022​ ​ആ​ഗ​സ്റ്റ് 15​ന് ​ശി​ക്ഷാ​യി​ള​വ് ​ന​ൽ​കി​ ​ഗു​ജ​റാ​ത്ത് ​സ​ർ​ക്കാ​ർ​ ​ഇ​വ​രെ​ ​ജ​യി​ൽ​ ​മോ​ചി​ത​രാ​ക്കി​യ​ത് ​രൂ​ക്ഷ​മാ​യ​ ​വി​മ​ർ​ശ​ന​ത്തോ​ടെ​ ​ജ​നു​വ​രി​ ​എ​ട്ടി​ന് ​സു​പ്രീം​കോ​ട​തി​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​കു​റ്റ​വാ​ളി​ക​ൾ​ ​ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം​ ​ജ​യി​ലി​ൽ​ ​കീ​ഴ​ട​ങ്ങ​ണ​മെ​ന്നും​ ​ഉ​ത്ത​ര​വി​ട്ടു.