
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകൾ അൽപ്പസമയത്തിനകം ആരംഭിക്കും. രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്നുച്ചയ്ക്ക് 12.20നും 12.45നും ഇടയിലാണ് നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളടക്കം നിരവധി പേർ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്.
താരങ്ങളായ അമിതാഭ് ബച്ചൻ, രജനീകാന്ത്, ചിരഞ്ജീവി, അനുപം ഖേർ, മാധുരി ദീക്ഷിത്, ജാക്കി ഷ്‌റോഫ് എന്നിവർക്ക് പുറമേ രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, കത്രീന കൈഫ്, ധനുഷ്, രൺദീപ് ഹൂഡ, രാം ചരൺ, സച്ചിൻ ടെൻഡുൽക്കർ, കങ്കണ റണാവത്, അഭിഷേക് ബച്ചൻ, സംവിധായകരാ രോഹിത് ഷെട്ടി, രാജ്‌കുമാർ ഹിറാനി, ആയുഷ്‌മാൻ ഖുറാന, ഗായകരായ ശങ്കർ മഹാദേവൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പുറത്തുവന്നു.





