beauty

മാറുന്ന കാലാവസ്ഥ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഇപ്പോൾ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇതിന് വളരെപ്പെട്ടെന്ന് തന്നെ ഫലം കിട്ടുന്ന ഒരു ഹെയർ സ്‌പ്രേ ആണ് ഇനി ‌പരിചയപ്പെടാൻ പോകുന്നത്. രണ്ട് ദിവസത്തിൽ മുടി കൊഴിച്ചിൽ പൂർണമായി മാറുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. വെറും ഒരാഴ്ച കൊണ്ട് തന്നെ മുടി വളർച്ച കൂടുന്നതും മനസിലാകും. ഇപ്പോൾ സൗന്ദര്യ മേഖലയിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന റോസ്‌ മേരിയാണ് ഇതിന്റെ പ്രധാന ചേരുവ. എങ്ങനെയാണ് ഹെയർസ്‌പ്രേ ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല.

ആവശ്യമായ സാധനങ്ങൾ

വെള്ളം - 250 മില്ലി

കറുത്ത എള്ള് - 3 ടീസ്‌പൂൺ

റോസ് മേരി - 3 ടീസ്‌പൂൺ

തയ്യാറാക്കേണ്ട വിധം

വെള്ളത്തിലേക്ക് എള്ള്, റോസ് മേരി എന്നിവ ചേർത്ത് ഒരു രാത്രി മുഴുവൻ കുതിരാൻ വയ്‌ക്കുക. ഈ മിശ്രിതമെടുത്ത് അടുത്ത ദിവസം ചുവട് കട്ടിയുള്ള ഒരു പാത്രത്തിലാക്കി ചൂടാക്കാൻ വയ്‌ക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ തന്നെ തീ കുറയ്‌ക്കുക. പാത്രം അടച്ച് വയ്‌ക്കാൻ മറക്കരുത്. 20 മിനിട്ട് തിളപ്പിച്ച ശേഷം തണുക്കുമ്പോൾ ഒരു സ്‌പ്രേ ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

രാവിലെയും രാത്രിയും മുടി നന്നായി ചീകിയ ശേഷം ഈ സ്‌പ്രേ തലയോട്ടിയിൽ മുഴുവൻ അടിച്ച് 2 മിനിട്ട് മസാജ് ചെയ്യുക. മുടി നന്നായി ഉണങ്ങിയ ശേഷം മാത്രം കെട്ടി വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ജലദോഷം പോലുള്ള പ്രശ്നങ്ങൾ വരുന്നതാണ്.