viswasam

സൗന്ദര്യം, ആത്മവിശ്വാസം, ശക്തി, ബുദ്ധി എന്നിവയെല്ലാം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇവിടെ സൗന്ദര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ കൂടിയാണ്. ഇതൊക്കെ എളുപ്പത്തിൽ നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ചെയ്യേണ്ട ഒരു കാര്യമുണ്ട്. 41 ദിവസം തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ ഫലം ഉറപ്പായും ലഭിക്കുന്നതാണ്. ഈ മാർഗം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചെയ്യേണ്ട രീതി

മുഖം നോക്കാൻ ഉപയോഗിക്കുന്ന ചെറിയ കണ്ണാടി എടുക്കുക. ചതുരാകൃതി ആയാൽ ഏറ്റവും നല്ലതാണ്. ഈ കണ്ണാടി നിങ്ങൾ അല്ലാതെ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. ദിവസവും ഒരേ സമയത്ത് തന്നെ ഇത് ചെയ്യാൻ ശ്രമിക്കുക. കണ്ണാടിയിൽ കാണുന്ന നിങ്ങളുടെ മുഖത്തേക്ക് നോക്കണം. രണ്ട് പുരികങ്ങൾക്കും ഇടയിലുള്ള ഭാഗത്തേക്ക് വേണം നോക്കാൻ. 'ശ്രീ മുഖവശ്യം ശ്രീ നേത്ര സർവജനവശ്യം' എന്ന മന്ത്രമാണ് ഈ സമയത്ത് നിങ്ങൾ പറയേണ്ടത്. 'ഓം ഹനുമതയേ മനഃ', 'ഓം ശ്രീ മഹാലക്ഷ്മിയേ നമഃ' എന്ന മന്ത്രം പറയുന്നതും നല്ലതാണ്.