
സോഷ്യൽ മീഡിയ നിറയെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ താരങ്ങളായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർ ഇന്ത്യൻ ഭരണഘടനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.
നമ്മുടെ ഇന്ത്യ എന്ന അടിക്കുറിപ്പോടെ കൂപ്പ് കൈയുടെ ചിഹ്നമാണ് ഫേസ്ബുക്കിലാണ് പാർവതി ഭരണഘടനയുടെ ചിത്രത്തിനൊപ്പം പങ്കുവച്ചത്. ഇന്ത്യ, പരമാധികാര സോഷ്യലിസ്റ്റ് മതേതര ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് അബു ചിത്രം പങ്കുവച്ചത്. 'നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം' എന്ന അടിക്കുറിപ്പോടെയാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്.
അതേസമയം, പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സിനിമാ സെറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ വിളക്കുതെളിയിക്കുന്ന നടൻ ഉണ്ണിമുകുന്ദന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 'ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനായിപ്പോയി. എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്. റാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ശ്രീരാമന്റെ തിരിച്ചുവരവാണ്. ഒരുപാട് കാലങ്ങളായി കാത്തിരുന്ന ദിവസംകൂടിയാണ്. ജയ്ശ്രീറാം'- ഉണ്ണി മുകുന്ദൻ പറഞ്ഞു.