man

പ്രായം കൂടുതോറും ശരീരത്തിൽ പലവിധത്തിലുളള മാ​റ്റങ്ങളുണ്ടാകുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. 45 വയസ് കഴിഞ്ഞാൽ സ്ത്രീകളിൽ സാധാരണയായി അനുഭവപ്പെടുന്ന ഒന്നാണ് ആർത്തവ വിരാമം (മെനോപോസ്). ഈ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാശീരികവും മാനസികവുമായ പ്രയാസങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

പുരുഷൻമാരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്ന കാര്യം അധികം ആരും ശ്രദ്ധിക്കാറില്ല. പുരുഷൻമാരിൽ ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ ആൻഡ്രോപോസ് (പുരുഷ ആർത്തവ വിരാമം) എന്നറിയപ്പെടുന്നു. 40നും 50 വയസിനുമിടയിലുളള പുരുഷൻമാർക്കാണ് ഈ അവസ്ഥ കൂടുതലായി ഉണ്ടാകുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ പുരുഷൻമാരെ ആൻഡ്രോപോസിലേക്ക് 40 വയസിന് മുൻപേ എത്തിക്കുന്നുവെന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആർത്തവ വിരാമ സമയത്ത് സ്ത്രീകൾക്കനുഭവപ്പെടുന്ന പ്രശ്നങ്ങളെക്കാൾ ഗുരുതമാണ് പുരുഷൻമാരിലെ ഈ അവസ്ഥയ്ക്കുളളത്. പുരുഷൻമാരുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ലൈംഗിക ഹോർമോണായ ടെസ്‌​റ്റോസ്​റ്റീറോണിന്റെ അളവിൽ പെട്ടന്നുണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്കുളള പ്രധാനകാരണം. സാധാരണ ഈ ഹോർമോണിന്റെ അളവ് കൗമാരപ്രായത്തിലും യൗവനകാലത്തിലുമാണ് കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

sleep

മുപ്പത് വയസിന് ശേഷമുളള പുരുഷൻമാരിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ടെസ്​റ്റോസ്​റ്റീറോണിന്റെ അളവിൽ കുറവുണ്ടാകുമെന്ന് പുറത്തുവന്ന പഠനങ്ങളിൽ പറയുന്നുണ്ട്. ഹോർമോൺ ഉൽപ്പാദനത്തിലുണ്ടാകുന്ന ഈ വ്യത്യാസം പുരുഷൻമാരുടെ ശാരീരികാവസ്ഥയെ ബാധിക്കുന്നതിനോടൊപ്പം മാനസികാവസ്ഥയെും വളരെ മോശമായി ബാധിക്കും. ഈ അവസ്ഥയിൽ പുരുഷൻമാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഏതെല്ലാമെന്ന് നോക്കാം.


1. അനാവശ്യമായ സങ്കടം.
അനാവശ്യമായ സങ്കടമാണ് ആൻഡ്രോപോസിന്റെ പ്രധാന ലക്ഷണം. ഈ സമയങ്ങളിൽ യാതൊരു കാരണവുമില്ലാതെ കരയാനുളള പ്രവണത പുരുഷൻമാരിൽ കൂടും.
2. ലൈംഗികശേഷി കുറയും.

ടെസ്റ്റോസ്റ്റീറോണിന്റെ ഉൽപ്പാദത്തിലുണ്ടാകുന്ന കുറവ് പുരുഷൻമാരിലെ ലൈംഗികശേഷിയും ഉദ്ധാരണശേഷിയും കുറയ്ക്കും. ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് പുരുഷൻമാരിൽ ഉദ്ധാരണം ലഭിക്കുന്നതിനും നിലനിർത്തുന്നതിനും കൂടുതൽ സമയമെടുക്കുന്നു. ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ബീജങ്ങളുടെ അളവ് കുറയ്ക്കാൻ കാരണമാകുന്നു.

man

3. ശരീരഭാരം വർദ്ധിക്കുന്നു.

ആൻഡ്രോപോസ് അവസ്ഥയുളള പുരുഷൻമാരിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നു. പ്രധാനമായും ഉദരഭാഗങ്ങളിലാണ് കൂടുതലായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് കുടവയറിന് കാരണമാകുന്നു.
4. ക്ഷീണവും തളർച്ചയും.
പോഷക ഗുണങ്ങളുളള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും പുരുഷൻമാരിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നു.

5. ഉറക്കക്കുറവ്
ടെസ്‌​റ്റോസ്​റ്റീറോണിന്റെ ഉൽപ്പാദനം കുറയുന്നത് ഉറക്കക്കുറവിലേക്ക് നയിക്കുന്നു. ഈ അവസ്ഥ ഒടുവിൽ ഇൻസോമ്നിയ അല്ലെങ്കിൽ ഉറക്കം ലഭിക്കാത്ത അവസ്ഥയിലേക്കെത്തിക്കുന്നു.

എങ്ങനെ അതിജീവിക്കാം
1. പോഷകഗുണങ്ങളുളള ഭക്ഷണം കഴിക്കുക.
2. കൃത്യമായി വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
3. മാനസികമായി സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.