കൊച്ചി: ഒന്നു മുതൽ രണ്ടു വയസുവരെയുള്ള കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ച് ബോധവത്കരണവുമായി ഗ്ലാക്‌സോസ്മിത്ത്‌ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (ജി.എസ്‌.കെ). ആരോഗ്യകരവും സന്തുഷ്ടവുമായ ബാല്യം ഉറപ്പാക്കാൻ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കേണ്ടത് അത്യാവിശ്യമായതിനാൽ കുട്ടികൾക്ക് ശുപാർശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ അവരുടെ രണ്ടാം വർഷത്തിലും നൽകണമെന്ന് ബോധവത്കരണമാണ് നൽകുന്നതെന്ന് എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് മെഡിക്കൽ അഫയേഴ്‌സ് ഡോ. രശ്മി ഹെഗ്‌ഡെ പറഞ്ഞു.