ഇനി മൂന്നാം ഷെഡ്യൂൾ

ss

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ മൂന്നാമത്തെ ഷെഡ്യൂൾ യുഎസിൽ ആരംഭിക്കും. ചിത്രീകരണസംഘത്തിന് വിസ ലഭിച്ചാൽ ഉടൻ മൂന്നാം ഷെഡ്യൂൾ ആരംഭിക്കാനാണ് തീരുമാനം. വിസ ലഭിക്കാൻ വൈകിയാൽ ചെന്നൈയിൽ മൂന്നാം ഷെഡ്യൂൾ ആരംഭിക്കും. എമ്പുരാനുവേണ്ടി ചെന്നൈയിൽ കൂറ്റൻ സെറ്റ് ഒരുങ്ങുന്നുണ്ട്. ഒരു മാസത്തെ ചിത്രീകരണം ചെന്നൈയിലുണ്ടാവും. എമ്പുരാന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ ദിവസം യുകെയിൽ പൂർത്തിയായിരുന്നു.മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ യുകെ ഷെഡ്യൂളിൽ പങ്കെടുത്തിരുന്നു.അതേസമയം പൃഥിരാജിന് വിലായത്ത് ബുദ്ധ പൂർത്തിയാക്കേണ്ടതുണ്ട്. ചിത്രത്തിലെ സംഘട്ടന രംഗത്ത് അഭിനയിക്കുമ്പോഴാണ് പൃഥ്വിരാജിന് പരിക്കേൽക്കുന്നത്.വിലായത്ത് ബുദ്ധയിലെ ആക്ഷൻ രംഗങ്ങൾ ജൂണിൽ ചിത്രീകരിക്കാനാണ് ആലോചന. വിലയത്ത് ബുദ്ധയിലെ ആക്ഷൻ രംഗങ്ങൾ ഒഴികെയുള്ള തന്റെ രംഗങ്ങൾ പൂർത്തിയാക്കിയ ശേഷം എമ്പുരാന്റെ ജോലികളിൽ പൂർണമായും മുഴുകാനാണ് പൃഥ്വിരാജിന്റെ തീരുമാനം. എമ്പുരാൻ പൂർത്തിയാവാൻ ഒരു വർഷം വേണ്ടിവരും. ഇതിനുശേഷമേ പൃഥ്വിരാജ് പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യൂ. ഖാലിദ് റഹ്മാൻ, നിർമ്മൽ സഹദേവ് എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജിന്റെയും ബ്ളസിയുടെയും സ്വപ്ന സിനിമ കൂടിയാണ് ആടുജീവിതം.