ayodhya

പോർട്ട്ലൂയിസ്: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസും ആഘോഷിച്ചു. മൗറീഷ്യസ് ജനതയുടെ 48 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഹിന്ദുമത വിശ്വാസികളായ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നലെ രാജ്യം രണ്ടു മണിക്കൂർ അവധി നൽകിയിരുന്നു. പ്രാണപ്രതിഷ്ഠ അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ മടങ്ങിവരവാണെന്ന് മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ഇന്ത്യാ സന്ദർശന വേളയിൽ രൂപനും ഭാര്യ സംയുക്തയും അയോദ്ധ്യയിലെത്തി രാമക്ഷേത്ര നിർമ്മാണം കണ്ടിരുന്നു.