
ടൊവിനോ തോമസ് നായകനായി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം അജയന്റെ രണ്ടാം മോഷണം മോഷൻ പോസ്റ്റർ പുറത്ത്. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാകുന്ന ചിത്രങ്ങളിൽ ഒന്നാണ്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ ടൊവിനോ അവതരിപ്പിക്കുന്നു.മലയാളം,ഹിന്ദി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറു ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് വെളിയനാട്, രോഹിണി എന്നിവരാണ് മറ്റ് താരങ്ങൾ.സുജിത് നമ്പ്യാരാണ് തിരക്കഥ .ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.തമിഴിലെ ദിബു നൈനാൻ തോമസ് സംഗീതം ഒരുക്കുന്നു. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് നിർമമാണം. പി.ആർ. ഒ പി.ശിവപ്രസാദ്