
ഗോധ്ര : ബിൽക്കീസ് ബാനു കേസിൽ വിട്ടയച്ച 11 പ്രതികളും സുപ്രീംകോടതി നിർദ്ദേശപ്രകാരം കീഴടങ്ങി. ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ കീഴടങ്ങിയത്. ഈ മാസം എട്ടിനാണ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്.
2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ 2023 ഓഗസ്റ്റ് 15 മോചിപ്പിച്ചിരുന്നു. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയിലാണ് കോടതി രണ്ടാഴ്ച്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് വിധിച്ചത്. കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കീഴടങ്ങണമെന്ന് ആവർത്തിച്ച് ഹർജികൾ തള്ളുകയായിരുന്നു.
ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവർ കീഴടങ്ങിയതായി സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരാണ് അറിയിച്ചത്.