
കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ. വയനാട് കേണിച്ചിറയാണ് സംഭവം. പൂതാടി കോട്ടവയൽ സ്വദേശിയായ മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംക്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നൽകിയതിനാണ് സുജ്ഞാനയ്‌ക്കെതിരെ കേസ് ചുമത്തിയത്.
കഴിഞ്ഞയാഴ്ച കൽപറ്റ പോക്‌സോ കോടതിയിൽ കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മുതൽ പ്രതികൾ ലെെംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയിലാണ് കേസ്. പൊലീസിൽ അറിയിച്ചാൽ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.