
അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര സമുച്ചയച്ചിൽ ഒരുക്കുന്ന രാമായണ വാക്സ് മ്യൂസിയത്തിന് പിന്നിൽ മലയാളി. തിരുവനന്തപുരത്തും കന്യാകുമാരിയിലും മുംബയിലും വാക്സ് മ്യൂസിയം നടത്തുന്ന കായംകുളത്തുകാരൻ സുനിൽ കാണ്ടല്ലൂരും സംഘവും അയോദ്ധ്യയിൽ പണിപ്പുരയിലാണ്. രണ്ടര ഏക്കറിലെ മ്യൂസിയം ഏപ്രിലിൽ തുറക്കും.
വനവാസം, സീതാസ്വയംവരം, രാവണനും ജടായുവും, സീതാപഹരണം, ലങ്കാദഹനം തുടങ്ങി രാമായണത്തിലെ നാല്പത് രംഗങ്ങൾ മെഴുകിൽ തനിമയോടെ സൃഷ്ടിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി,അമിതാഭ് ബച്ചൻ, രജനീകാന്ത്, മോഹൻലാൽ, കൊഹ്‌ലി തുടങ്ങി പ്രമുഖരുടെ മെഴുകു ശില്പങ്ങൾ സുനിൽ നിർമ്മിച്ചിട്ടുണ്ട്. മുംബയ് മ്യൂസിയം സന്ദർശിച്ച മോദി അഭിനന്ദിക്കുകയും ചെയ്തു. ഭാര്യ പൂജ. സ്കൂൾ വിദ്യാർത്ഥിനികളായ തേജ, ചെറി എന്നിവർ മക്കൾ.