dhara

കൊച്ചി: രാജ്യത്തെ മുൻനിര ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) പുതുതായി അവതരിപ്പിച്ച ജീവൻധാര 2 പദ്ധതിക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം. നിരവധി അധിക ആനുകൂല്യങ്ങളോടെ പുറത്തിറക്കിയ പദ്ധതി ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപഭോക്താക്കളുടെ മനസ് കീഴടക്കിയെന്ന് ഇൻഷ്വറൻസ് രംഗത്തുള്ളവർ പറയുന്നു. വ്യക്തിഗത, സേവിംഗ്സ്, ആനുവിറ്റി പദ്ധതിയായ ജീവൻധാര 2 നിക്ഷേപകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നു. ഓഫ്‌ലൈനായും ഓൺലൈനായും ഈ പോളിസി വാങ്ങാൻ സൗകര്യമുണ്ട്. ഇരുപത് വയസ് മുതൽ പ്രായമുള്ളവർക്ക് ഈ പോളിസി വാങ്ങാൻ കഴിയും. റെഗുലർ, സിംഗിൾ പ്രീമിയമായി പണമടക്കാനുള്ള സൗകര്യമുണ്ട്. പോളിസി ഉടമകൾക്ക് 11 ആന്വിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. മരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഓപ്ഷൻ മൊത്തമായോ തവണകളായോ തിരഞ്ഞെടുക്കാൻ കഴിയും.