
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനത്തിൽ ശ്രീറാം , ജയ് ഹനുമാൻ
എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ , അൺടോൾഡ് എപ്പിക്ക് ഓഫ് രാമായണ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം സുരേഷ് ആർട്‌സാണ് നിർമ്മിക്കുന്നത്. അവധൂതാണ് ചിത്രത്തിന്റെ സംവിധായകൻ. രാമായണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കന്നഡയിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ സുരേഷ് ആർട്‌സിന്റെ ബാനറിൽ കെ.എ. സുരേഷ് നിർമ്മിക്കുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിൻ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പ്രദർശത്തിനെത്തും. പാൻ ഇന്ത്യൻ സിനിമയായാണ് ശ്രീറാം , ജയ് ഹനുമാൻ ഒരുക്കുന്നത്.