മുംബയ്: ഇത്തവണത്തെ ഐ.പി.എൽ സീസൺ മാർച്ച് 22 മുതൽ മേയ് 26വരെയായിരിക്കുമെന്ന് റിപ്പോർട്ട്. ലോക്സ്ഭാ തിരഞ്ഞടുപ്പ് തിയതിയുമായി ബന്ധപ്പെട്ടായിരിക്കും തിയതി സംബന്ധിച്ച അന്തിമ തരുമാനം ഉണ്ടാവുക. ജൂൺ 2ന് ട്വന്റി-20 ലോകകപ്പ് തുടങ്ങുമെന്നതും കണക്കിലെടുക്കണം. ഐ.പി.എൽ ഇന്ത്യയിൽ തന്നെ നടത്താനാണ് ബി.സി.സി.ഐയ്ക്ക് താത്പര്യം. വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരി 22 മുതൽ മാർച്ച് 17വരെ നടത്താൻ ധാരണയായിട്ടുണ്ട്. ഐ.പി.എൽ സീസൺ മുഴുവൻ താരങ്ങളെ വിട്ടുനൽകാൻ എല്ലാ ക്രിക്കറ്റ് ബോർഡുകളും സമ്മതമറിയിച്ചിട്ടുണ്ടെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.