surya

ദുബായ്: കഴിഞ്ഞ വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത ഐ.സി.സി ട്വന്റി-20 ടീം ഓഫ് ദ ഇയറിന്റെ ക്യാപ്ടനായി ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യകമാർ ഐ.സി.സി ടീം ഓഫ് ദ ഇയറിൽ ഇടം നേടുന്നത്. സൂര്യയെക്കൂടാതെ ഓപ്പണർ യശ്വസി ജയ്‌സ്വാൾ, സ്‌പിന്നർ രവി ബിഷ്ണോയ്,ഇടം കൈയൻ പേസർ അർഷ്ദീപ് സിംഗ് എന്നിവരും ഐ.സി.സി ടീമിൽ ഇടം നേടി. അതേസമയം വനിതാ ടീമിൽ ഇന്ത്യയിൽ നിന്ന് ദീപ്തി ശർമ്മയ്ക്ക് മാത്രമേ ഇടം നേടാനായുള്ളൂ.

പുരുഷ ടീം:ഓപ്പണർമാർ- ജയ്‌സ്വാൾ (ഇന്ത്യ), ഫിൽ സാൾട്ട് (ഇംഗ്ലണ്ട്),മദ്ധ്യനിര- നിക്കോളാസ് പൂരാൻ ( വിക്കറ്റ് കീപ്പർ, വെസ്റ്റിൻഡീസ്), സൂര്യകുമാർ യാദവ് (ഇന്ത്യ) , മാർക് ചാപ്മാൻ (ന്യൂസിലൻഡ്), സിക്കന്ദർ റാസ (സിംബാബ്‌വെ), അൽപേഷ് രംജാനി (ഉഗാണ്ട),ബൗളേഴ്സ്- മാർക്ക് അഡെയ്ർ (അയർലൻഡ്), രവി ബിഷ്ണോയ് (ഇന്ത്യ),റിച്ചാർഡ് നവഗരെ (സിംബാബ്‌വെ), അർഷ്ദീപ് സിംഗ് (ഇന്ത്യ).