levercusam

മ്യൂണിക്ക് : ബുണ്ട്സ് ലിഗയിൽ അവസാന നിമിഷം രണ്ടാം പകുതിയുടെ അധിക സമയത്ത് പിയറോ ഹിൻകാപ്പിനേടിയ ഗോളിൽ ലെയ്പ്സിഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ലെവർകൂസൻ വിജയക്കുതിപ്പ് തുടരുന്നു. ബുണ്ടസ് ലീഗയിൽ ഈസീസണിൽ കളിച്ച പതിനെട്ട് മത്സരങ്ങളും തോൽവി അരിയാതെ പൂർത്തിയാക്കാൻ ലെവർകുസനായി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള അവർക്ക് 48 പോയിന്റായി. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ വെർഡർ ബ്രമൻ 1-0ത്തിന് അട്ടിമറിച്ചു. മിച്ചൽ വെയ്സറാണ് ബ്രമന്റെ സ്കോറർ. ബയേൺ 41 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.