12.05 - മോദി ക്ഷേത്ര പ്രവേശനകവാടത്തിൽ. 32 പടികൾ കയറി മുഖ്യ മണ്ഡപം കടന്ന് നൃത്യമണ്ഡപത്തിലേക്ക്.

12.17ന് ഗർഭഗൃഹത്തിൽ പ്രവേശിച്ചു. ഇടതു- വലതു കൈകളിലെ മോതിര വിരലിൽ ദർഭ ധരിച്ചു. പുതിയ വിഗ്രഹത്തിന് തൊട്ടുമുന്നിലെ പടിക്കെട്ടിലേക്ക് മാറ്റിയ പഴയ രാംലല്ലയുടെ വിഗ്രഹത്തിന് പുഷ്പം അർപ്പിച്ചു.

12.32 - മന്ത്രോച്ചാരണത്തിന് ശേഷം കൈക്കുമ്പിളിലെ താമരപൂവ് ശ്രീരാമപാദത്തിൽ അർപ്പിച്ച് കാൽ തൊട്ടു വന്ദിച്ചു. ഇതോടെ രാംലല്ലയുടെ കണ്ണ് പുറത്തു കാണിച്ചു. പിന്നാലെ മോഹൻ ഭാഗവത്, യോഗി ആദിത്യനാഥ്, ആനന്ദിബെൻ പട്ടേൽ എന്നിവരും താമര അർപ്പിച്ചു. രാമന്റെ കാൽപാദത്തിൽ മോദി പുഷ്പങ്ങളും കുങ്കുമവും അർപ്പിച്ചു. റോസാപൂവിൽ ജലം തൊട്ട് അർച്ചന നടത്തി. വസ്ത്രവും തുളസിക്കതിരും സമർപ്പിച്ചു.

12.47 - മോദിയുടെ കൈയിൽ വെള്ളി പാത്രം. അതിലെ പൂജാദ്രവ്യങ്ങൾ സമർപ്പിച്ചു.

12.56 - ആദ്യ ആരതി മോദി നടത്തി. രണ്ടാമത്തെ ആരതി മോഹൻ ഭാഗവത്. ക്ഷേത്രത്തിൽ മംഗളവാദ്യങ്ങൾ മുഴങ്ങി. മോദിയുടെ ആരതി 5 മിനുട്ട് നീണ്ടു. മോഹൻ ഭാഗവത് അടക്കം ശ്രീകോവിലിലുള്ളവർ രാമനാമ കീർത്തനം മുഴക്കി. ഫലവും നാളികേരവും മധുരപലഹാരങ്ങളും സമർപ്പിച്ചു. മോദി ജലാർച്ചനയും പുഷ്പാഞ്ജലിയും നടത്തി.

1.08 - പ്രാണപ്രതിഷ്ഠ ചടങ്ങുകൾ അവസാനിച്ചതായി പ്രഖ്യാപിച്ചു

1.15 - രാമന് മുന്നിൽ മോദിയുടെ സാഷ്ടാംഗ നമസ്കാരം (ദണ്ഡ നമസ്കാരം)


1.17ന് ശ്രീകോവിലിൽ നിന്നിറങ്ങി