
കണ്ണൂർ: കോർപ്പറേഷൻ മേയറായി മുസ്ലിം ലീഗിലെ മുസ് ലിഹ് മഠത്തിൽ തിരഞ്ഞടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരം അവസാന രണ്ടു വർഷം മുസ്ലിം ലീഗിന് അദ്ധ്യക്ഷസ്ഥാനം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി കോൺഗ്രസിലെ അഡ്വ.ടി.ഒ.മോഹനൻ രാജി
വച്ചിരുന്നു.
കൗൺസിലിൽ നടന്ന തിരഞ്ഞെടുപ്പിൽ മുസ് ലിഹ് മഠത്തിൽ 36 വോട്ടുകൾ നേടി. എതിർ സ്ഥാനാർത്ഥി എൻ സുകന്യക്ക് 18 വോട്ടുകളാണ് ലഭിച്ചത്. 54 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.ഒരു കൗൺസിലർ യോഗത്തിനെത്തിയിരുന്നില്ല.ജില്ലാ കളക്ടർ അരുൺ കെ.വിജയൻ മുഖ്യവരാണാധികാരിയായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം മുസ് ലിഹ് മഠത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.ടി.ഒ.മോഹനൻ രാജി വച്ചതോടെ സംസ്ഥാനത്ത് കോൺഗ്രസിനുള്ള ഏക മേയർ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.