flight

ഡബ്ലിന്‍: ഇഷ കൊടുംങ്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് അയര്‍ലന്റില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തലസ്ഥാനമായ ഡബ്ലിനിലെ വിമാനത്താവളത്തില്‍ 102 വിമാനങ്ങളാണ് റദ്ദാക്കിയിത്. 24 വിമാന ലാന്‍ഡിംഗുകള്‍ നിര്‍ത്തിവച്ചത്.

അതേസമയം 27 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചു. മേഖലയിൽ കൊടുങ്കാറ്റ് ശക്തമായി വിശുന്നതിനാലാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയിത്.

അയര്‍ലന്റിന്റെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ മെറ്റ് ഐറിന്‍ ഞായറാഴ്ച പുലര്‍ച്ചയോടെ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി, കൊടുംകാറ്റ് ജാഗ്രത നല്‍കിയിട്ടുള്ള പ്രദേശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും മു്ന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

പടിഞ്ഞാറും, വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കൊടുംകാറ്റ് നെതര്‌ലന്റിലേക്കു എത്തുന്നതിനു മുന്നോടിയായി ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളം 130 വിമാന സര്‍വീസുകള്‍ റദ്ദാക്കി.