
ബീജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 8 മരണം. 47 പേരെ കാണാതായി. ഷാവോടോംഗ് നഗരത്തിൽ ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3:21നായിരുന്നു അപകടം. നിരവധി വീടുകൾ പൂർണമായും മണ്ണിനടിയിലായി. 500ലേറെ പേരെ ഒഴിപ്പിച്ചു. പർവത മേഖലയായ ഇവിടെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു.