pic

ടെൽ അവീവ്: ഇസ്രയേലിൽ പാർലമെന്റ് കമ്മിറ്റി യോഗം തടസപ്പെടുത്തി ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങൾ. ഇന്നലെ ധനകാര്യ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന 20ഓളം പേർ പാർലമെന്റിനുള്ളിൽ കടന്നത്. ഗാസയിൽ തുടരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ബന്ദികളാക്കപ്പെട്ട 105ഓളം ഇസ്രയേൽ പൗരന്മാരാണ് നിലവിൽ ഗാസയിൽ ജീവനോടെയുള്ളത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ചർച്ചകൾക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു താത്പര്യം കാട്ടുന്നില്ലെന്ന് കാട്ടി ഇസ്രയേൽ നഗരങ്ങളിൽ പ്രതിഷേധം വ്യാപകമാണ്.