
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണിൽ സൂപ്പർ താരങ്ങളായ സ്പെയിനിന്റെ കാർലോസ് അൽകരാസും ജർമ്മൻ സെൻസേഷൻ അലക്സാണ്ടർ സ്വരേവും ക്വാർട്ടറിൽ മുഖാമുഖം വരും. അൽകരാസ് പ്രീക്വാർട്ടറിൽ സെർബിയയുടെ മിനോമിർ കെക്മനോവിച്ചിനെ നേരിട്ടുള്ള സെറ്രുകളിൽ 6-4,6-4,6-0ത്തിന് കീഴടക്കിയാണ് അവസാന എട്ടിൽ ഇടംനേടിയത്. സ്വരേവ് ബ്രിട്ടീഷ് താരം കാമറോൺ നോറിയെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ വീഴത്തിയാണ് പ്രീക്വാർട്ടർ കടന്നത്. ഡാനിൽ മെദ്‌വദേവ് പോർച്ചുഗലിന്റെ ന്യൂനോ ബോർജസിനെ വീഴ്ത്തി ക്വാർട്ടറിലേക്ക് കടന്നു.
വനിതാ വിഭാഗത്തിൽ ഇഗയെ വീഴ്ത്തിയ ലിൻഡയ്ക്ക് ക്വാർട്ടറിലേക്ക് വാക്കോവർ കിട്ടി.
ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ -ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ക്വാർട്ടറിലെത്തി. ഡച്ച് -ക്രൊയേഷ്യൻ ജോഡി വെസ്‌ലി കോൾഹൂഫ് -നിക്കോളാ മെക്റ്റിച്ച് സഖ്യത്തെയാണ് ബൊപ്പണ്ണയും ഇസ്നറും വീഴ്ത്തിയത്.
5/44 - 16 ഓവറിൽ 44 റൺസ് നൽകി 5 വിക്കറ്റ് വീഴ്ത്തിയ ഇടങ്കൈയൻ സ്പിന്നർ ഷംസ് മുലാനിയാണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിനെ പ്രതിസന്ധിയിലാക്കിയത്. ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് വീഴ്ത്തിയ മുലാനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 150 വിക്കറ്റും തികച്ചിരുന്നു.
മോഹിത് താരം
കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റ് വീഴ്ത്തിയ മുംബയ്പേസർ മോഹിത് അവസ്തിയാണ് കളിയിലെ താരം