
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചി പൊലീസ് റോഷനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. റോഷനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് റോഷന്‍ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ച് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി സ്‌കൂളിലെ ഒരു അദ്ധ്യാപികയോടാണ് ആദ്യം പറഞ്ഞത്. ഇവര്‍ കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.