
കൊച്ചി: രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജത്തിന്റെ ഉത്പാദനം സാദ്ധ്യമാക്കുന്നതിനായി 'പ്രധാനമന്ത്രി സൂര്യോദയ യോജന"യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ തുടക്കമിട്ടു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യയിലെ വീടുകളിലെല്ലാം സൗരോർജം ഉത്പാദിപ്പിക്കാനുള്ള നടപടി ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബല്ലിൽ കുറവുണ്ടാകുമെന്ന് മാത്രമല്ല, ഉൗർജ മേഖലയിൽ സ്വാശ്രയത്വം നേടാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പേര്യേതര ഉൗർജ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി.