ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരും ആതിഥേയരുമായ ഒഡിഷ എഫ്.സി സെമിയിൽ കടന്നു. ഗ്രൂപ്പ് ഡിയിൽ അവസാന മത്സരത്തിൽ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഒഡിഷ അവസാന നാലിൽ ഇടം നേടിയത്.25ന് നടക്കുന്ന ഫൈനലിൽ മുംബയ് സിറ്റിയാണ് ഒഡിഷയുടെ എതിരാളികൾ.