d

അ​യോ​ദ്ധ്യ​ ​:​ ​സ്വ​ർ​ണ​പാ​ദു​കം​ ​മു​ത​ൽ​ 3610​ ​കി​ലോ​ ​ഭാ​ര​വും​ 108​ ​അ​ടി​ ​നീ​ള​വു​മു​ള്ള​ ​കൂ​റ്റ​ൻ​ ​ച​ന്ദ​ന​ത്തി​രി​ ​വ​രെ.​ ​ശ്രീ​ല​ങ്ക​യി​ലെ​ ​അ​ശോ​ക​ ​വ​ന​ത്തി​ലെ​ ​ക​ല്ല്...​സീ​ത​യു​ടെ​ ​ജ​ന്മ​സ്ഥ​ല​ത്തു​ ​നി​ന്നു​ള്ള​ ​സ​മ്മാ​ന​ങ്ങ​ൾ...​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​ ​രു​ക്മി​ണി​യു​ടെ​ ​മാ​തൃ​ഭ​വ​ന​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​അ​മ​രാ​വ​തി​ ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്ന് ​എ​ത്തി​ച്ച​ 550​ ​കി​ലോ​ ​ജൈ​വ​ ​കു​ങ്കു​മം... ശ്രീ​രാ​മ​ന്റെ​ ​അ​നു​ഗ്ര​ഹം​ ​തേ​ടി​ ​രാ​ജ്യ​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​ ​നി​ന്നും രാ​മ​ജ​ന്മ​ഭൂ​മി​ ​തീ​ർ​ത്ഥ​ ​ക്ഷേ​ത്ര​ ​ട്ര​സ്റ്റി​ലേ​ക്ക് ​ എത്തിയ സമ്മാനങ്ങളുടെ പട്ടിക നീളും.

സീ​ത​യു​ടെ​ ​ജ​ന്മ​സ്ഥ​ല​മെ​ന്ന് ​വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ ​നേ​പ്പാ​ളി​ലെ​ ​ജ​ന​ക്പു​രി​ൽ​ ​നി​ന്ന് ​ആ​യി​രം​ ​ബാ​സ്ക്റ്രു​ക​ളി​ലാ​യി​ 3000​ലേ​റെ​ ​സ​മ്മാ​ന​ങ്ങ​ളാ​ണ് ​അ​യോ​ദ്ധ്യ​യി​ലെ​ത്തി​ച്ച​ത്.​ ​ജ​ന​ക്പു​രി​ലെ​ ​രാം​ ​ജാ​ന​കി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പു​രോ​ഹി​ത​ൻ​ ​രാം​ ​റോ​ഷ​ൻ​ ​ദാ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​വ​ ​കൊ​ണ്ടു​ ​വ​ന്ന​ത്യ​ ​വെ​ള്ളി​ ​പാ​ദു​ക​ങ്ങ​ൾ,​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ,​ ​വി​ല​കൂ​ടി​യ​ ​വ​സ്ത്ര​ങ്ങ​ൾ.​ ​മു​പ്പ​ത്തി​യാ​റ് ​വാ​ഹ​ന​ങ്ങ​ൾ​ ​കോ​ൺ​വോ​യി​ ​ആ​യി​ 500​ ​കി​ലോ​മീ​റ്ര​റോ​ളം​ ​താ​ണ്ടി​യാ​ണ് ​രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ​ ​എ​ത്തി​യ​ത്.

​ ​അ​ശോ​ക​ ​വ​ന​ത്തി​ലെ​ ​ക​ല്ലും

സീ​ത​യെ​ ​അ​പ​ഹ​രി​ച്ച് ​കൊ​ണ്ടു​പോ​യി​ ​രാ​വ​ണ​ൻ​ ​ല​ങ്ക​യി​ൽ​ ​പാ​ർ​പ്പി​ച്ച​തെ​ന്ന​ ​വി​ശ്വ​സി​ക്കു​ന്ന​ ​അ​ശോ​ക​ ​വ​ന​ത്തി​ലെ​ ​ക​ല്ല് ​അ​വി​ടെ​ ​നി​ന്നു​ള്ള​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​ ​സം​ഘം​ 2021​ ​ഒ​ക്ടോ​ബ​റി​ൽ​ ​ട്ര​സ്റ്റി​ന് ​കൈ​മാ​റി​യി​രു​ന്നു.

​ ​സ്വ​ർ​ണ​പാ​ദു​ക​ങ്ങൾ

ഹൈ​ദ​രാ​ബാ​ദി​ലെ​ ​ച​ല്ലാ​ ​ശ്രീ​നി​വാ​സ് ​ശാ​സ്ത്രി​ ​സ്വ​ർ​ണ​ത്തി​ൽ​ ​പൊ​തി​ഞ്ഞ​ ​പാ​ദു​ക​ങ്ങ​ളാ​ണ് ​വ്ര​തം​ ​നോ​റ്റ് ​ത​ല​ച്ചു​മ​ടാ​യി​ 1300​ ​കി​ലോ​മീ​റ്റ​ർ​ ​ന​ട​ന്നു​വ​ന്ന് ​രാ​മ​ന് ​സ​മ്മാ​നി​ച്ച​ത്.​ 1.2​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചെ​ല​വ്.

​ ​അ​മേ​രി​ക്ക​ൻ​ ​വ​ജ്ര​ ​നെ​ക്‌​‌​ലേ​സ്

ഗു​ജ​റാ​ത്ത് ​സൂ​റ​ത്തി​ലെ​ ​വ​ജ്ര​വ്യാ​പാ​രി​ ​കൗ​ശി​ക് ​ക​ക്ക​ഡി​യ​ ​രാ​മ​ന് ​സ​മ്മാ​നി​ച്ച​ത് 5000​ ​അ​മേ​രി​ക്ക​ൻ​ ​വ​ജ്ര​ങ്ങ​ളും​ ​ര​ണ്ട് ​കി​ലോ​ ​വെ​ള്ളി​യും​ ​ഉ​പ​യോ​ഗി​ച്ച് ​ത​യ്യാ​റാ​ക്കി​യ​ ​അ​ത്യാ​ഡം​ബ​ര​ ​നെ​ക്‌​ലേ​സാ​ണ്.​ ​രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ​ ​രൂ​പ​ത്തി​ലാ​ണി​ത്.

​ 108​ ​അ​ടി​ ​നീ​ള​മു​ള്ള​ ​ച​ന്ദ​ന​ത്തി​രി

ഗു​ജ​റാ​ത്ത് ​വ​ഡോ​ദ​ര​ ​സ്വ​ദേ​ശി​ ​വി​ഹാ​ ​ഭ​ർ​വാ​ഡാ​ണ് 3610​ ​കി​ലോ​ ​ഭാ​ര​മു​ള്ള​ ​ച​ന്ദ​ന​ത്തി​രി​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഒ​ന്ന​ര​മാ​സം​ ​ക​ത്തും.​ ​കി​ലോ​മീ​റ്റ​റു​ക​ളോ​ളം​ ​സൗ​ര​ഭ്യം​ ​പ​ര​ത്തും.

​ 1100​ ​കി​ലോ​യു​ടെ​ ​കൂ​റ്റ​ൻ​ ​വി​ള​ക്ക്

ഗു​ജ​റാ​ത്ത് ​വ​ഡോ​ദ​ര​യി​ലെ​ ​ക​ർ​ഷ​ക​ൻ​ ​അ​ര​വി​ന്ദ് ​ഭാ​യ് ​മം​ഗ​ൾ​ഭാ​യ് ​പ​ട്ടേ​ലാ​ണ് ​കൂ​റ്റ​ൻ​ ​വി​ള​ക്ക് ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ത്.​ 9.25​ ​അ​ടി​ ​പൊ​ക്ക​മു​ള്ള​ ​വി​ള​ക്കി​ൽ​ 851​ ​കി​ലോ​ ​നെ​യ്യ് ​ഒ​ഴി​ക്കാം.​ ​പ​ഞ്ച​ധാ​തു​ ​(​ ​സ്വ​ർ​ണം,​​​ ​വെ​ള്ളി,​​​ ​ചെ​മ്പ്,​​​ ​പി​ച്ച​ള,​​​ ​ഇ​രു​മ്പ്)​​​ ​വി​ള​ക്കാ​ണി​ത്.

​ 2100​ ​കി​ലോ​യു​ള്ള​ ​മ​ണി​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ഇ​റ്റാ​യി​ൽ​ ​നി​ന്ന്

​ 620​ ​കി​ലോ​യു​ള്ള​ ​മ​ണി​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന്

​ 400​ ​കി​ലോ​യു​ടെ​ 10​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​പൂ​ട്ടും​ ​താ​ക്കോ​ലും​ ​അ​ലി​ഗ​ഡി​ലെ​ ​സ​ത്യ​പ്ര​കാ​ശ് ​ശ​ർ​മ്മ​ ​സ​മ്മാ​നി​ച്ചു

​ 44​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​പി​ച്ച​ള​ ​കൊ​ടി​മ​രം​ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​നി​ന്ന്

​ 56​ ​ഇ​ഞ്ചു​ള്ള​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക്ഷേ​ത്ര​ ​ഡ്രം​ ​ഗു​ജ​റാ​ത്തി​ലെ​ ​ദ​രി​യാ​പു​രി​ൽ​ ​നി​ന്ന്

​ ​അ​ഞ്ച​ടി​ ​നീ​ള​മു​ള്ള​ ​അ​മ്പ് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​നി​ന്ന്

​ ​സി​ൽ​ക്ക് ​ബെ​ഡ് ​ഷീ​റ്റ് ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന്

​എ​ട്ട് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​സ​മ​യം​ ​കാ​ണി​ക്കു​ന്ന​ ​ക്ലോ​ക്ക് ​ല​ക്നൗ​വി​ലെ​ ​അ​നി​ൽ​കു​മാ​ർ​ ​സാ​ഹു