d

ന്യൂഡൽഹി: ചൈനയിലെ ഷിൻജിയാങ്ങിൽ വൻഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 80 കിലോമീറ്റർ ആഴത്തിൽ ആഘാതമുണ്ടാക്കിയതായാണ് റിപ്പോർട്ട്.. ഇന്ത്യൻ സമയം രാത്രി 11.29നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോർട്ട്.

കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ ഷിൻജിയാങ്ങ് പ്രദേശമാണ് പ്രഭവ കേന്ദ്രം. ആളപായത്തെ കുറിച്ച് റിപ്പോർ‌ട്ട് ചെയ്തിട്ടില്ല. ന്യൂഡൽഹിയിലും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു