
വാഷിംഗ്ടൺ : ലോകത്തെ ആകെ മനുഷ്യരുടെ എണ്ണം 810 കോടി. എന്നാൽ, മാംസത്തിനായി പ്രതിവർഷം കൊല്ലുന്നത് പതിനായിരം കോടിയിലേറെ ജീവികളെ.
കത്തിക്ക് ഇരയാവുന്നതിൽ ഭൂരിപക്ഷവും കോഴിയാണ്. ദിവസം 25 കോടിയിലേറെ കോഴികളെ മനുഷ്യർ അകത്താക്കുന്നു. അമേരിക്കയിലെ സ്ഥാപനം നടത്തിയ പഠനത്തിന്റേതാണ് കണക്കുകൾ . ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സസ്യാഹാരം പ്രോത്സാഹിപ്പിക്കണമെന്ന് പഠനം നിർദ്ദേശിക്കുന്നു.
ലോകത്ത് ഫാമുകളിൽ വളരുന്ന ജീവികൾ ഏകദേശം 2300 കോടിയാണ്. ഇതിൽ കോഴികൾ മാത്രം 1900 കോടി വരും. ചൈനയിലാണ് ഏറ്റവും കൂടുതൽ കശാപ്പ് നടക്കുന്നത്. (91.37 മില്യൺ ടൺ). രണ്ടാമത് അമേരിക്കയിൽ (42.57 മില്യൺ ടൺ). ഇന്ത്യയിൽ വർഷം 6.30 മില്യൺ ടൺ (630 കോടി കിലോ) മാസം ഭക്ഷിക്കുന്നു.
പ്രതിവർഷം കൊല്ലുന്നത്
കോഴി : 7500 കോടി
ചെമ്മീൻ : 300 കോടി
താറാവ് : 300 കോടി
വാത്ത : 210 കോടി
പന്നി : 150 കോടി
ആട് : 50 കോടി
പശു : 30 കോടി
നായ : 2.5 കോടി
പൂച്ച : 1 കോടി