pic

വാഷിംഗ്ടൺ : യു.എസിൽ അതിശൈത്യത്തിൽ മരണം 92 ആയി. മഞ്ഞുമൂടിയ റോഡുകളിലെ അപകട മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടെന്നസിയിൽ മാത്രം 25 പേരും ഒറിഗണിൽ 16 പേരും മരിച്ചു. ശൈത്യക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒറിഗണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്കയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. ഇലിനോയ്, മിസിസിപ്പി, പെൻസിൽവേനിയ, ആർക്കൻസോ, കെന്റക്കി, ന്യൂയോർക്ക്, വാഷിംഗ്ടൺ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ഏതാനും ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പുണ്ട്.