
ചെന്നൈ: യുണൈറ്റഡ് സ്റ്റേറ്റ്സ് വികസന ധനസഹായ സ്ഥാപനമായ യു.എസ്. ഇന്റർനാഷണൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എഫ്.സി.) തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ജനുവരി 11 വ്യാഴാഴ്ച നടന്ന അമേരിക്കൻ കമ്പനിയുടെ പുതിയ സോളാർ പാനൽ നിർമ്മാണ കേന്ദ്രത്തിൻറെ ഉദ്ഘാടനത്തിലൂടെ നിർണ്ണായകമായ വിതരണ ശൃംഖലയിൽ തന്ത്രപ്രധാനമായ ഒരു നിക്ഷേപത്തിന് തുടക്കം കുറിച്ചു.
അമേരിക്കൻ സൗരോർജ്ജ കമ്പനിയായ ഫസ്റ്റ് സോളാറിൻറെ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് പിന്തുണയായി ഡി.എഫ്.സി. 500 ദശലക്ഷം യു.എസ്. ഡോളറാണ് വായ്പയായി നൽകിയിരിക്കുന്നത്. ഈ പുതിയ നിർമ്മാണ കേന്ദ്രം നിർണായകമായ സൗരോർജ്ജ മേഖലയിൽ ഇന്ത്യയിലെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കുന്നതിനും ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിനും സഹായിക്കും.
പ്രാദേശിക സമൂഹങ്ങളിൽ നിക്ഷേപിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കൂടുതൽ വൈവിദ്ധ്യമാർന്ന വിതരണ ശൃംഖലകൾക്ക് ധനസഹായം നൽകാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രതിബദ്ധതയാണ് പുതിയ ഫസ്റ്റ് സോളാർ നിർമ്മാണ കേന്ദ്രം പ്രതിഫലിപ്പിക്കുന്നത്. തൊഴിൽ അവകാശങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നതിലും ഡി.എഫ്.സി. ശ്രദ്ധ ചെലുത്തുന്നു. സൗരോർജ്ജ വിതരണ ശൃംഖലയുടെ വൈവിദ്ധ്യവൽക്കരണത്തിൽ ഡി.എഫ്.സി.-യുടെ സമീപകാല നിക്ഷേപങ്ങളിലൊന്നാണ് പുതിയ ഫസ്റ്റ് സോളാർ കേന്ദ്രം. ഇത് കൂടാതെ ടാറ്റാ കമ്പനിയായ TP സോളാറിൻറെ തമിഴ്‌നാട് ആസ്ഥാനമായുള്ള കേന്ദ്രത്തിന് വേണ്ടിയുളള വലിയ തോതിലുളള ധനസഹായവും തമിഴ്‌നാട്ടിൽ വൻ തോതിൽ സൗരോർജ്ജ സെൽ, മോഡ്യൂൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുളള ഒരു കേന്ദ്രം നിർമ്മിക്കുന്നതിനായി വിക്രം സോളാറുമായി ഒപ്പുവെച്ച ഒരു കരാറും കൂടി ഈ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ഡി.എഫ്.സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഓ.) സ്‌കോട്ട് നേഥൻ പുതിയ ഫസ്റ്റ് സോളാർ കേന്ദ്രത്തിൻറെ ഉദ്ഘാടനം ഔപചാരികമായി നാട മുറിച്ച് നിർവ്വഹിക്കുന്നതിനായി ഇന്ത്യയിലെത്തിച്ചേർന്നു. അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി, ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ്, ഫസ്റ്റ് സോളാർ ചീഫ് കമ്മേർഷ്യൽ ഓഫീസർ ജോർജ് ആന്തോൺ, തമിഴ്‌നാട് വ്യവസായ മന്ത്രി റ്റി.ആർ.ബി. രാജാ എന്നിവരും സന്നിഹിതരായിരുന്നു.
'ലോകമെമ്പാടും നിർണ്ണായക ഊർജ്ജ വിതരണ ശൃംഖലകൾ വൈവിദ്ധ്യവൽകരിക്കുന്നതിനും ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിനും അമേരിക്കൻ സാങ്കേതികവിദ്യയും നൂതന മാർഗ്ഗങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രയോജനപ്പെടുത്തുന്നു,' ഡി.എഫ്.സി. സി.ഇ.ഓ. സ്‌കോട്ട് നേഥൻ പറഞ്ഞു. 'ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിനും ഇന്ത്യക്കും നല്ലതാണ്. ഡി.എഫ്.സി.യുടെ 500 മില്യൺ ഡോളറിന്റെ ഈ ധനസഹായം ഇന്ത്യയുമായുള്ള ഞങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഡി.എഫ്.സി.യുടെ ഏറ്റവും വലിയ വിപണിയും ചലനാത്മകമായ സ്വകാരമേഖല സ്വന്തമായുളള സമാന ചിന്താഗതിയുള്ള ഒരു പങ്കാളിയുമാണ് ഇന്ത്യ.'
യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു, ''ഒരു മാസം മുമ്പ് ദുബായിൽ വെച്ച് നടന്ന ഇഛജ28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ലോകത്തോട് ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പരിവർത്തനം ക്രമേണ മാറണമെന്നും 2050ഓടെ പൂർണ്ണമായും നെറ്റ്സീറോ കാർബൺ എമിഷൻ ലക്ഷ്യം നേടണമെന്നുമുളള ധീരമായ ഒരു ആഹ്വാനം നൽകിയിരുന്നു. ഫസ്റ്റ് സോളാറിന്റെ ഈ നിർമ്മാണ കേന്ദ്രം കൂടുതൽ ശുദ്ധവും ഹരിതവുമായ ഊർജ്ജം എന്ന ലക്ഷ്യത്തിലേക്കുള്ള ആഗോള ചുവടു മാറ്റത്തിന് വേഗത കൂട്ടുന്നതിന് സഹായിക്കുന്നു. സുസ്ഥിരമായ കാലാവസ്ഥാഗതി കൈവരിക്കുന്നതിന് അമേരിക്കയും ഇന്ത്യയും സർക്കാർസ്വകാര്യ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേടാനാകും എന്നതിന്റെ ഉജ്ജ്വലമായ ഒരു ഉദാഹരണമായി ഈ സംരംഭം നിലകൊള്ളുകയും ചെയ്യുന്നു.'
പുതിയ ഫസ്റ്റ് സോളാർ കേന്ദ്രം ഇന്ത്യയിൽ സോളാർ പാനൽ നിർമ്മാണം അഭിവൃദ്ധിപ്പെടുത്തുകയും എണ്ണമറ്റ നിർമ്മാതാക്കൾ ഉളള സോളാർ പാനൽ നിർമ്മാണ മേഖലയ്ക്ക് വിശ്വാസ്യതയുളള ഒരു ബദൽ സ്രോതസ്സ് പ്രദാനം ചെയ്ത് കൊണ്ട് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് നൂതന സമീപനങ്ങൾ സ്വീകരിക്കുന്നതിന് സോളാർ വ്യവസായത്തെ ഒരുമിച്ച് അണിനിരത്താനും സഹായകമാകും.
ഡി.എഫ്.സി.യുടെ പിന്തുണയോടെ ഈ പുതിയ നിർമ്മാണ കേന്ദ്രം അതിന്റെ നിർമ്മാണ സമയത്ത് 2,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഉയർന്ന അളവിൽ പ്രവർത്തന വൈദഗ്ധ്യം വേണ്ട 1,100ൽ അധികം ജോലികളും ഈ കേന്ദ്രം സൃഷ്ടിച്ചു. അതിൽ 40 ശതമാനവും സ്ത്രീകളാണ്. 2030ഓടെ ശുദ്ധമായ ഊർജ്ജം ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയുടെ 50 ശതമാനത്തിലേറെ ഉൽപ്പാദിപ്പിക്കുകയും സോളാർ പാനൽ ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ നിക്ഷേപം കൈത്താങ്ങ് നൽകുകയും വികസനത്തിനും നിക്ഷേപത്തിനും വളർച്ച നൽകുന്ന ഹരിതവ്യവസായങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുളള സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തിന്റെ ശേഷി പ്രകടമാക്കുന്നതിനും ഈ നിക്ഷേപം സഹായിക്കും.
സാമ്പത്തിക മേഖലയിലെ നൂതന സമ്പ്രദായങ്ങൾക്കും ഉത്പ്പാദന മേഖലക്കും രാജ്യം വളരെ ആധുനികമായ ഒരു വിപണി തയ്യാറാക്കിക്കഴിഞ്ഞിട്ടുളള ഒരു പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്വകാര്യ മേഖലയുമായുള്ള ഡി.എഫ്.സി.യുടെ പങ്കാളിത്തം ക്രമാനുഗതമായി പരിണമിച്ചിട്ടുളളത്. സജീവമായ 3.8 ബില്യൺ ഡോളർ