cheetahs-

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റ പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എക്സിലൂടെയാണ് വിവരം പങ്കുവച്ചത്. 'കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! നമീബിയൻ ചീറ്റ ജ്വാല മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആഷയുടെ പ്രസവത്തിന് പിന്നാലെയാണിത്.'- യാദവ് ട്വീറ്റ് ചെയ്തു.

ചീറ്റ കുഞ്ഞുങ്ങളുടെ വീഡ‌ിയോയും മന്ത്രി എക്സിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് നമീബിയൻ ചീറ്റ ആഷ പ്രസവിച്ചത്. മൂന്ന് കുഞ്ഞുങ്ങൾക്കാണ് ആഷ ജന്മം നൽകിയത്. നേരത്തെ മറ്റൊരു ചീറ്റയും പ്രസവിച്ചിരുന്നു.


കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ച നമീബിയൻ ചീറ്റ ശൗര്യ ദിവസങ്ങൾക്ക് മുമ്പ് ചത്തിരുന്നു. ചീറ്റയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ വ്യക്തമാകൂകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ചീറ്റ പദ്ധതി പ്രകാരം 2022 സെപ്തംബർ 17 നാണ് നമീബിയയിൽ നിന്ന് ചീറ്റകളെ കൊണ്ടുവന്നത്.