
ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം ബലൂൺ പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ഹൈഡ്രജൻ ബലൂണാണ് റൺവേയ്ക്ക് സമീപം പതിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ നെഹ്റു സ്‌റ്റേഡിയത്തിൽ കെട്ടിയിട്ടിരുന്ന ബലൂണാണ് റൺവേയിൽ പതിച്ചത്. ബലൂൺ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ കണ്ടിരുന്നില്ല. റൺവേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂൺ കണ്ടത്.
ഈ സമയത്ത് വിമാനങ്ങളൊന്നും ലാൻഡ് ചെയ്യാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അത്രയും ശക്തയിയോടെ കെട്ടിയ ബലൂൺ എങ്ങനെ പറന്നുവന്നതെന്നതിനെപ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്.