ഗോട്ടിൽ കനിഹ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകൻ. ഇതാദ്യമായാണ് വിജയ്‌യും കാർത്തിക് സുബ്ബരാജും ഒരുമിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിനുശേഷം വിജയ് കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ അഭിനയിക്കും. വേൽസ് ഫിലിം ഇന്റർനാഷണൽ ആണ് നിർമ്മാണം. പിസ, ജിഗർതാണ്ട, പേട്ട, ജഗമേ തന്തിരം, മഹാൻ, ജിഗർതാണ്ട ഡബിൾ എക്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്അതേസമയം ഗോട്ടിൽ അഭിനയിച്ചുവരികയാണ് വിജയ്. ദ് ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം എന്ന ടൈറ്റിലിന്റെ ചുരുക്കപ്പേരാണ് ഗോട്ട്. വിജയ്‌ക്കൊപ്പം പ്രഭുദേവയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അച്ഛനും മകനുമായി രണ്ടു ലുക്കിൽ വിജയ് പ്രത്യക്ഷപ്പെടുന്നുണ്ട്. വൻ താരനിരയാണ് ഗോട്ടിൽ അണിനിരക്കുന്നത്. കനിഹയും ചിത്രത്തിൽ ജോയിൻ ചെയ്തു. പ്രശാന്ത്, ജയറാം, അജ്‌മൽ,മോഹൻ, വിടിവി ഗണേശ്, യോഗിബാബു, പ്രേംജി അമരൻ, അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തെലുങ്ക് താരം മീനാക്ഷി ചൗധരി ആണ് നായിക.