fg

ആർ. രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ നായകൻ. ഡ്രീം വാരിയർ പിക്‌ചേഴ്സാണ് നിർമ്മാണം. ചിത്രീകരണം ഈ വർഷം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ശിവ കാർത്തികേയൻ നായകനായ അയലാൻ ആണ് ആർ. രവികുമാറിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2015ൽ ഇൻട്രു നേട്രു നാളൈ എന്ന ടൈം ട്രാവൽ ചിത്രത്തിലൂടെയാണ് ആർ. രവികുമാർ സംവിധായകനായി എത്തുന്നത്. ഒരു പ്രത്യേക ദൗത്യത്തിന് ഭൂമിയിൽ എത്തുന്ന അന്യഗ്രഹ ജീവിയെ മുൻനിറുത്തിയാണ് രണ്ടാം ചിത്രമായ അയലാന്റെ കഥ പറഞ്ഞത്. സയൻസ് ഫിക്‌ഷൻ ചിത്രമാണ് മൂന്നുമത്തേതുമെന്നാണ് റിപ്പോർട്ട്. വിക്രംകുമാർ സംവിധാനം ചെയ്ത 24, എ.ആർ. മുരുഗദോസിന്റെ ഏഴാം അറിവ് എന്നിവയാണ് സൂര്യയുടെ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ.അതേസമയം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് സൂര്യ. ഫെബ്രുവരി ആദ്യം മധുരയിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, നസ്രിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജി. വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം.