ss

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 16ന് റിലീസ് ചെയ്യും.ആൻ മെഗ മീഡിയയാണ് ചിത്രം തിയേറ്രറിൽ എത്തിക്കുന്നത്.ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. ചിങ്ങം ഒന്നിനാണ് ചിത്രീകരണം ആരംഭിച്ചത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഹൊറർ ത്രില്ലർ സിനിമകൾക്കുവേണ്ടി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്നാണ് നിർമ്മാണം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോസും ചേർന്നാണ് അവതരിപ്പിക്കുന്നത്.നോവലിസ്റ്ര് ടി. ഡി രാമകൃഷ്ണൻ തിരക്കഥ എഴുതുന്നു. ഷെഹ്‌നാദ് ജലാൽ ആണ് ഛായാഗ്രഹണം,പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ , എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി , സംഗീതം: ക്രിസ്റ്റോ സേവ്യർ, പി.ആർ. ഒ: ശബരി.