potato-peel

കറിയുണ്ടാക്കാനും മെഴുക്കുപുരട്ടിയുണ്ടാക്കാനും മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും കേമനാണ് ഉരുളക്കിഴങ്ങ്. നിരവധി ചർമ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉരുളക്കിഴങ്ങിലുണ്ട്. നമ്മൾ വെറുതെ കളയുന്ന ഇതിന്റെ തൊലിക്കും ഒരുപാട് അത്ഭുത ഗുണങ്ങളുണ്ട്.


നല്ലൊരു സ്‌ക്രബറാണ് ഉരുളക്കിഴങ്ങ് തൊലി. തക്കാളി അരച്ച് മുഖത്തിട്ടതിന് ശേഷം ഉരുളക്കിഴങ്ങ് തൊലി ഉപയോഗിച്ച് മസാജ് ചെയ്യുക. പതിവായി ഇങ്ങനെ ചെയ്യുന്നത് ചർമത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ചർമത്തിന് തിളക്കവും ലഭിക്കും.


ചർമത്തിലെ കറുത്ത പാടുകൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടാളുകളുണ്ട്. ഉരുളക്കിഴങ്ങ് തൊലി പതിവായി ഉപയോഗിക്കുക വഴി ഈ പാടുകൾ അപ്രത്യക്ഷമാകും. ഉരുളക്കിഴങ്ങ് തൊലി പാൽപ്പാടയിലിട്ട് നന്നായി യോജിപ്പിച്ച ശേഷം അതുപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരു അകറ്റാൻ സഹായിക്കും.


കണ്ണിനടിയിൽ കറുപ്പ് നിറമുള്ളവർ തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് പതിനഞ്ച് മിനിട്ട് നേരിയ കോട്ടൻ തുണിയിൽ പൊതിഞ്ഞ് കണ്ണിനുമുകളിൽ വയ്ക്കുക. ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താൽ കണ്ണിനടിയിലെ കറുപ്പ് മാറും.