
സ്ത്രീകളെ ഒരിക്കലും പൂർണമായി മനസിലാക്കാൻ സാധിക്കില്ലെന്ന് പല പുരുഷൻമാരും പറയാറുണ്ട്. സ്‌ത്രീകൾ എന്തൊക്കെ, എങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതെന്ന് പിതാവിനോ, ഭർത്താവിനോ, സഹോദരനോ, കാമുകനോ പോലും ചിലപ്പോൾ മനസിലാക്കാൻ സാധിച്ചെന്ന് വരില്ല. ഇത് പലപ്പോഴും ബന്ധങ്ങളെ സാരമായി ബാധിക്കാറുമുണ്ട്. പരസ്‌പരമുള്ള തുറന്ന സംഭാഷണങ്ങൾ ഏതൊരു ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും വളരെ പ്രധാനമാണ്.
മനസുതുറന്ന് സംസാരിക്കുന്ന, തങ്ങളെ അറിയാനും മനസിലാക്കാനും ശ്രമിക്കുന്ന പങ്കാളിയെയാണ് മിക്കവാറും സ്‌ത്രീകൾക്കും ഇഷ്ടം. സന്തോഷങ്ങളും സങ്കടങ്ങളും പരിഭ്രമങ്ങളും പങ്കുവയ്ക്കുന്നവരെയും വിഷമഘട്ടങ്ങളിൽ പിന്തുണയായി കൂടെനിൽക്കുന്നവരെയുമാണ് സ്‌ത്രീകൾ കൂടുതലും പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ സ്‌ത്രീകൾക്ക് നിങ്ങളോടുള്ള താത്‌പര്യം നിലനിർത്താൻ ഈ എട്ടുചോദ്യങ്ങൾ അവരോട് ചോദിക്കാം. അതിന്റെ ഉത്തരങ്ങൾ അനുസരിച്ച് അവരോട് പെരുമാറാം.