തിരൂർ - കാപ്പ ഉത്തരവ് ലംഘിച്ച മൂന്നുപേർ അറസ്റ്റിൽ. നിരവധി മണൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പാ നിയമപ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിനു വിധേയരായ മൂന്നുപേരെ ഉത്തരവ് ലംഘിച്ചതിനാൽ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി ഇട്ടികപറമ്പിൽ ഉമ്മർഷാദ്(29), തൃപ്രങ്ങോട് സ്വദേശി പുത്തനിയിൽ വിപിൻ(29) വൈരങ്കോട് സ്വദേശി സൂർപ്പിൽ തൗഫീഖ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറുമാസക്കാലത്തേക്ക് ആഴ്ചയിൽ ഒരു ദിവസം തിരൂർ ഡി.വൈ.എസ്.പി മുൻപാകെ ഹാജരാകാനുള്ള ഉത്തരവാണ് ഇവർ ലംഘിച്ചത്. ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്.എൻ എ.എസ് .ഐ മാരായ ദിനേശൻ, അനൂപ് സീനിയർ സി.പി.ഒ ഷിജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാപ്പ പ്രകാരം തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 25 ഓളം പേർക്കെതിരെ നടപടി എടുത്തിട്ടുള്ളതാണ്.